
ആലപ്പുഴ: പള്ളിപ്പുറത്തെ വീട്ടുവളപ്പിൽ മൃതദേഹാവഷിശ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ അന്വോഷണത്തിന് ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നു. റിമാൻഡിലായ സെബാസ്റ്റ്യനെ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനംഏറ്റുമാന്നൂര്‍ സ്വദേശി ജൈനമ്മയെ (48) കൊലപെടുത്തി
യെന്ന് സംശയം ഉയർന്നതോടെയാണ് ഇത്തരമൊരു നിക്കത്തിന് തയ്യാറെടുക്കുന്നത് സെബാസ് റ്റ്യനെ വിശദമായി ചോദ്യം ചെയ്താൽ മാത്രമെ കേസിൽ എന്തെങ്കിലും പുരോഗതി ഉണ്ടാവൂ എന്ന വിലയിരുത്തലിലാണ് അന്വോഷണ സംഘം.ഇതിനായി റിമാൻഡിൽ കഴിയുന്ന ഇയാളെ വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും.ഇതിനായുളള നടപടികള്‍ അന്വേഷണ സംഘം പൂര്‍ത്തിയാക്കി. ജൈനമ്മയെ കൊലപെടുത്തിയത് സെബാസ്റ്റ്യൻ ആണെന്ന നിഗമനത്തിലാണ് അന്വോഷണം മുന്നോട്ട്പോകുന്നത് പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ടുനല്‍കിയത്. കൊലപെടുത്തി സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി വില്‍ക്കുകയും ഫോണ്‍ കൈവശം വെക്കുകയുമായിരുന്നതായാണ് കണ്ടെത്തല്‍. നിരാലംബരായ സ്ത്രീകളെ വശീകരിച്ച് കൊലപെ ടുത്തി സ്വത്തും ആഭരണ ങ്ങളും കൈവശ പെടുത്തുന്ന ക്രിമിനല്‍ സ്വഭാവമാണു സെബാസ്റ്റിയനെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡിവൈ.എസ്. പി സാജന്‍ സേവ്യറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. 2024 ഡിസംബര്‍ 23നാണ് ജൈമ്മയെ കാണാതായതായാണ് ഭര്‍ത്താവ് കെ.എം. മാത്യുവിന്റെ പരാതി. ഇതേ ദിവസം മുതല്‍ 25വരെ സെബാസ് റ്റ്യൻ്റെ പള്ളിപ്പുറത്തെ വീടിൻ്റെ ടവര്‍ പരിധിയില്‍ ഇവർ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനു ശേഷം ഓഫായ ജൈനമ്മയുടെ ഫോണ്‍ ജനുവരി അഞ്ചിന് ഓണാകുമ്പോഴെല്ലാം സെബാസ് റ്റ്യന്റെ അതേ ടവര്‍ പരിധിയിലായിരുന്നു. ജൂലൈ 19ന് ഉച്ചക്ക് ഈരാറ്റുപേട്ട ടൗണിലെ മൊബൈല്‍ കടയിൽ നിന്നും ഇയാള്‍ ജൈനമ്മയുടെ ഫോണ്‍ നമ്പരില്‍ 99 രൂപക്ക് റീ ചാര്‍ജ്ജ് ചെയ്തതായി സി സി ടി വി കാമറാ ദൃശ്യങ്ങൾ കണ്ടെ ത്തിയിട്ടുണ്ട്. ജൈനമ്മയെ കാണാ തായ ദിവസം 25.5 ഗ്രാം തൂക്കം വരുന്ന രണ്ടായി പൊട്ടിയ സ്വര്‍ണ മാല ചേര്‍ത്തല നഗരത്തിലെ സഹകരണ സ്ഥാപനത്തില്‍ 1,25,000 രൂപക്കു പണയം വെക്കുകയും 25ന് സ്വര്‍ണ വളയടക്കം നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ വില്‍പന നടത്തിയ തായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതു പ്രകാരം 23 ന് കൊലപാക നടന്നിട്ടുണ്ടാകുമെ ന്നാണ് പ്രാഥമിക വിലയിരുത്തല്‍.ചേർത്തലയിൽ നിന്ന് ബിന്ദുപത്മനാ ഭനെ കാണാതായ സംഭവത്തിലും ചേർത്തല, പട്ടണക്കാട് പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർചെയ്തിട്ടുള്ള കേസുകളിലുംസെബാസ് റ്റ്യനാണ് ഒന്നാം പ്രതി. ആലപ്പുഴ ക്രൈംബ്രാഞ്ചാണ് ഈകേസുകൾ അന്വേഷിക്കുന്നത്. സെബാസ് റ്റ്വൻ പിടിയിലായതോടെ ഈ കേസിൻ്റെ അന്വേഷണത്തിനും ജീവൻ വച്ചിട്ടുണ്ട്.അതേസമയം 13 വർഷം മുൻപ് ചേർത്തല വാരനാട് നിന്ന് കാണാതായ ഐഷ എന്ന മധ്യവയസ്കയുടെ തിരോധാനത്തിലും ഇപ്പോൾ അറസ്റ്റിലായ സെബാസ്റ്റ്യന് പങ്കുണ്ടോയെന്ന സംശയവും അന്വോഷണ സംഘംപരിശോധിക്കുമെന്നാണ് അറിയുന്നത്
Photo Courtesy - Google











